Connect with us

International

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നേപ്പാളില്‍ 65 മരണം

Published

|

Last Updated

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയയെ തുടര്‍ന്നുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ 65 പേര്‍ മരിച്ചു. വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞ് വീണും വെള്ളപ്പൊക്കത്തിലും ഉള്‍പ്പെട്ടാണ് 65 പേര്‍ മരിച്ചത്. 30 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. നേപ്പാളിലെ 25 ജില്ലകളിലാണ് കെടുതികള്‍ നേരിടുന്നത്. മധ്യ- കിഴക്കന്‍ നേപ്പാളിലായി പതിനായിരത്തിലതികം പേര്‍ ദുരിതം അനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. മണ്ണിടിഞ്ഞും റോഡില്‍ വെള്ളം കയറിയും പല ഭാഗത്തും ഗതാഗതം മുടങ്ങിയിരിക്കുകയാണ്.

നാല് ദിവസം മുമ്പ് തുടങ്ങിയ മഴയാണ് നേപ്പാളില്‍ കനത്ത നാശം വിതച്ചത്. മഴ ഇപ്പോഴും പൂര്‍ണമായും നിലച്ചിട്ടില്ല. നേപ്പാളിലെ നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest