മക്ക ഐ സി എഫ് – ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ രുപീകരിച്ചു

Posted on: July 14, 2019 9:08 am | Last updated: July 14, 2019 at 7:18 pm
ഫയൽ ഫോട്ടോ

മക്ക: ഹാജിമാര്‍ക്ക് ഹറമില്‍ സേവനം ചെയ്യാന്‍ മക്ക ഐ സി എഫും ആര്‍ എസ് സിയും സംയുക്തമായി വളണ്ടിയര്‍ കോര്‍ രുപീകരിച്ചു. മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മറ്റു രാഷ്ട്രങ്ങളില്‍ നിന്നും എത്തുന്ന ഹാജിമാര്‍ക്കും ഹജ്ജ് വളണ്ടിയര്‍ കോര്‍ വളണ്ടിയര്‍മാരുടെ സേവനം കഴിഞ്ഞ കാലങ്ങളില്‍ പ്രയോജനപ്പെട്ടിട്ടുണ്ട്. ആദ്യ സംഘം മക്കയില്‍ ഇറങ്ങിയത് മുതല്‍ ഹജ്ജ് വളണ്ടിയര്‍ കോറിന്റെ സേവനം വിവിധ ഷിഫ്റ്റുകളിലായി ഹറം പരിസരം,അജ്ജിയാദ്,അസീസിയ്യ ,ഗസ്സ, അറഫ,മിന, ബസ്സ് സ്റ്റേഷന്‍,മെട്രൊ ട്രെയിന്‍ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലഭ്യമായിരിക്കും.

ഹജ്ജ് വളണ്ടിയര്‍ കോര്‍ അംഗങ്ങളായി ടി എസ് ബദറുദ്ധീന്‍ തങ്ങളെ മുഖ്യ രക്ഷാധികാരിയായും കെ സൈദലവി സഖാഫി, ജലീല്‍ മാസ്റ്റര്‍ വടകര എന്നിവരെ അംഗങ്ങളായും തെരെഞ്ഞടുത്തു ഉസ്മാന്‍ കുറുകത്താണിയാണ് ചീഫ് കോഡിനേറ്റര്‍ ക്യാപ്റ്റന്‍ ശിഹാബ് കുറുകത്താണിക്ക് കീഴിലായി ഇസ്ഹാഖ് ഖാദിസിയ്യ, സിറാജ് വല്യാപ്പള്ളി ,ഗഫൂര്‍ അസീസിയ , യാസിര്‍ സഖാഫി, മുഹമ്മദലി വലിയോറ എന്നിവരെ വൈസ് ക്യാപ്റ്റന്മാരായും തിരഞ്ഞടുത്തു .

മുസ്തഫ പട്ടാമ്പി(ഫിനാന്‍സ് ), ഷാഫി ബാഖവി,ഫിറോസ് സഅദി (ദഅവാ)ത്വയ്യിബ് അബ്ദുസ്സലാം, അഷ്‌റഫ് കോട്ടക്കല്‍ (മെഡിക്കല്‍) അഷറഫ് ചെമ്പന്‍, ജമാല്‍ മുക്കം, (ട്രാന്‍സ്‌പോട്ടേഷന്‍) ഖയ്യും ഖാദിസിയ, സാലിം തൊട്ടുപോയില്‍ (മീഡിയ), സല്‍മാന്‍ വെങ്ങളം, മുസ്ഥഫ കാളോത്ത് (ലോസ്റ്റ് & ഫൗണ്ട് ), അന്‍വര്‍ സാദത്ത് ,യഹിയ ആസിഫലി, ഷബീര്‍ ഖാദിസിയ്യ, (ലീഗല്‍ സെല്‍ ), സലാം ഇരുമ്പുഴി (ക്യാമ്പ്), നാസര്‍ തച്ചംപൊയില്‍, മുജീബ് വാഴക്കാട് (ഫുഡ്), എന്നീ സമിതികളും വളണ്ടീയര്‍ കോറിന്റെ ഭാഗമായി പ്രവര്‍ത്തിക്കും.

കാഴിഞ്ഞ ദിവസം നടന്ന ആര്‍ എസ് സി എച്ച് വി സി ബഹുജന കണവന്‍ഷനില്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ആന്ത്രോത്ത് കമ്മിറ്റിയെ പ്രഖ്യാപിച്ചു.ശാഫി ബാഖവിയുടെ അദ്ധ്യക്ഷതയില്‍ ഐ.സി എഫ് മക്ക സെട്രല്‍ ജനറല്‍ സെക്രട്ടറി ജലീല്‍ മാസ്റ്റര്‍ വടകര ഉദ്ഘാടനം ചെയ്തു.മുഹമ്മദ് അമാനി കുമ്പനോര്‍.ഉസ്മാന്‍ കുറുകത്താണി എന്നിവര്‍ സംസാരിച്ചു