പാര്‍ലിമെന്റിന് മുമ്പില്‍ എം പിമാരുടെ ക്ലീനിംഗ്: വിമര്‍ശനവും പരിഹാസവുമായി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Posted on: July 13, 2019 7:29 pm | Last updated: July 14, 2019 at 11:21 am

ന്യൂഡല്‍ഹി: നല്ല വൃത്തിയോടെയും വെടിപ്പോടെയും സൂക്ഷിക്കുന്ന പാര്‍ലിമെന്റ് മന്ദിരത്തിന്റെ മുന്‍ഭാഗത്ത് ക്ലീനിംഗ് നാടകം നടത്തിയ ബി ജെ പി എം പിമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. ഇന്ന് രാവിലെയാണ് ബി ജെ പി എം പിമാരായ അനുരാഗ് ഠാക്കൂറും ഹേമമാലിനിയും പാര്‍ലിമെന്റ് മന്ത്രിരത്തിന്റെ മുന്‍ഭാഗത്ത് അടിച്ചുവൃത്തിയാക്കാന്‍ എത്തിയത്. സ്വച്ഛ്ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായായിരുന്നു ക്ലീനിംഗ്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം മാധ്യമ സംഘത്തെയും വിളിച്ചുവരുത്തി ഇവര്‍ നടത്തിയത് നാടകമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം.

രാജ്യത്തെ പാര്‍ലമെന്റ് മന്ദിരമായത് കൊണ്ട് തന്നെ മുന്‍ഭാഗം
സദാസമയം നല്ല വൃത്തിയായി കിടക്കുന്നതാണ്. ഇവിടെ നീളമുള്ള ചൂല് ഉപയോഗിച്ച് പുറത്ത് വീണുകിടക്കുന്ന ഇലകള്‍ നീക്കുകയായിരുന്നു എം പിമാര്‍. എന്നാല്‍ ജനങ്ങളെ വിഡ്ഡികളാക്കുന്ന ഇത്തരം പ്രവൃത്തികള്‍ എം പിമാര്‍ നിര്‍ത്തണമെന്നാണ് വിമര്‍ശനം. ഏറെ വൃത്തിഹീനമായ ചേരികള്‍ അടക്കമുള്ള നിരവധി പ്രദേശങ്ങള്‍ ഡല്‍ഹിയിലുണ്ട്. സ്വച്ഛ് ഭാരത് ക്യാമ്പയിന്റെ ഭാഗമായി ഇത്തരം ഒരു പ്രവൃത്തി നടത്താന്‍ എം പിമാര്‍ തിരഞ്ഞെടുക്കേണ്ടത് ഇത്തരം സ്ഥലങ്ങളായിരുന്നു. വൃത്തിയുള്ള പാര്‍ലിമെന്റ് മന്ദിരത്തിന്റെ മുമ്പിലായിരുന്നില്ല.

എം പിമാര്‍ക്ക് നാടകം കളിക്കാന്‍ പാര്‍ലിമെന്റ് കവാടത്തിന് മുമ്പില്‍ കൊണ്ടിട്ടതാണ് ചിത്രങ്ങളില്‍ കാണുന്ന ഇലകള്‍ എന്നും സാമൂഹിക മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ വിമര്‍ശിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഹെലികോപ്ടറില്‍ വന്നിറങ്ങിയ ഹേമമാലിനി കര്‍ഷകര്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഇത്തരം നാടകങ്ങള്‍ സ്ഥിരം പരിപാടിയാണെന്നും പരിഹസിക്കുന്നു. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നിന്ന് ഇത്തരം പ്രഹസനം കാണിക്കുന്നത് ജനപ്രതിനിധികള്‍ നിര്‍ത്തണമെന്നും ചിലര്‍ ഉപദേശിക്കുന്നു.

<blockquote class=”twitter-tweet” data-lang=”en”><p lang=”en” dir=”ltr”><a href=”https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw”>#WATCH</a> Delhi: BJP MPs including Minister of State (Finance) Anurag Thakur and Hema Malini take part in &#39;Swachh Bharat Abhiyan&#39; in Parliament premises. <a href=”https://t.co/JJJ6IEd0bg”>pic.twitter.com/JJJ6IEd0bg</a></p>&mdash; ANI (@ANI) <a href=”https://twitter.com/ANI/status/1149912132751958017?ref_src=twsrc%5Etfw”>July 13, 2019</a></blockquote>
<script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>