സൊമാലിയയില്‍ ഭീകരാക്രമണം;വിദേശ മാധ്യമപ്രവര്‍ത്തകയുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു

Posted on: July 13, 2019 10:37 am | Last updated: July 13, 2019 at 5:22 pm

മൊഗാദിഷു: തെക്കന്‍ സൊമാലിയയില്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ വിദേശ മാധ്യമപ്രവര്‍ത്തകയുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. തുറമുഖനഗരമായ കിസ്മയോയില്‍ ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.


സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഹോട്ടലിലേക്ക് ഒരു ചാവേര്‍ ഓടിച്ചുകയറ്റി സ്‌ഫോടനം നടത്തി. പിന്നാലെയെത്തിയ തോക്കുധാരികള്‍ ഹോട്ടലിനുള്ളിലേക്ക് ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ കനേഡിയന്‍ മാധ്യമപ്രവര്‍ത്തക ഹൊദാന്‍ നലായെയും (43) ഭര്‍ത്താവ് ഫരീദും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ അല്‍ശബാബ് ഏറ്റെടുത്തു. പൊതുതിരഞ്ഞെടുപ്പു സംബന്ധിച്ച് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഹോട്ടലിനുള്ളില്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് ആക്രമണം .