പെണ്‍കുട്ടി അരൂര്‍ പാലത്തിന് മുകളില്‍നിന്നും കായലില്‍ ചാടി

Posted on: July 12, 2019 10:12 am | Last updated: July 12, 2019 at 12:56 pm

കൊച്ചി: അരൂര്‍ പാലത്തില്‍നിന്നും വിദ്യാര്‍ഥിനി കായലിലേക്ക് ചാടി. എരുമല്ലൂര്‍ സ്വദേശിനി ജിസ്‌ന ജോണ്‍സണ്‍(20)ആണ് കായലില്‍ ചാടിയതെന്നാണ് വിവരം. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

ബാഗും കുടയും പാലത്തില്‍വെച്ച ശേഷം ചാടുകയായിരുന്നു.ഇതുവഴിവന്നവരാണ് പെണ്‍കുട്ടി ചാടുന്നത് കണ്ടത്. പെണ്‍കുട്ടിക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സിനൊപ്പം നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളായിട്ടുണ്ട്. തിരച്ചിലിനായി സ്‌കൂബ സംഘവും എത്തിയിട്ടുണ്ട്.