Connect with us

Ongoing News

ലോറി ഡ്രൈവര്‍മാര്‍ക്കെതിരായ പരാമര്‍ശം: ഫിറോസ് കുന്നംപറമ്പില്‍ മാപ്പ് പറഞ്ഞു

Published

|

Last Updated

തേഞ്ഞിപ്പലം: ലോറി ഡ്രൈവർമാർക്കെതിരായ പരാമർശത്തിൽ ഫിറോസ് കുന്നംപറമ്പിൽ മാപ്പ് പറഞ്ഞു. പള്ളിക്കൽ ബസാറിൽ ചടങ്ങിനെത്തിയപ്പോഴാണ് ഫിറോസ് പരസ്യമായി മാപ്പ് പറഞ്ഞത്. ഇതരസംസ്ഥാനങ്ങളിൽ പോകുന്ന ലോറികളിലെ ഡ്രൈവർമാർ മോശക്കാരാണെന്ന തരത്തിൽ ഒരു വേദിയിൽ നടത്തിയ പരാമർശം വിവാദത്തിനിടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രതിഷേധമറിയിച്ചിരുന്നു. ജനമധ്യത്തിൽ ലോറി ഡ്രൈവർമാരെ അപമാനിച്ച ഫിറോസ് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടികളുമായി മന്നോട്ട് പോകാനുള്ള ഒരുക്കുത്തിലായിരുന്നു സംഘടന. ഈ സാഹചര്യത്തിലാണ് ഫിറോസ് പള്ളിക്കൽ ബസാറിൽ സംഘടിപ്പിച്ച പൊതു ചടങ്ങിൽ മാപ്പ് പറഞ്ഞത്.

ചില ലോറി ഡ്രൈവർമാരെ ഉദ്ദേശിച്ച് മാത്രമാണ് താൻ പരാമർശം നടത്തിയതെന്നും എന്നാൽ ചിലർ എന്ന പ്രയോഗം വിട്ടുപോയതാണ് അബദ്ധമായതെന്നും തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നതായും ഫിറോസ് പറഞ്ഞു. എന്നാൽ ഇതിലും വലിയ തെറ്റുകൾ വിവിധയാളുകളിൽ നിന്നുണ്ടായിട്ടും ഒരു സംഘടനയും മാപ്പു പറയിപ്പിക്കാൻ ശ്രമിക്കാറില്ലെന്നും ഫിറോസ് കൂട്ടിചേർത്തു.