ബെംഗളുരുവില്‍ കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം അഞ്ചായി

Posted on: July 10, 2019 1:23 pm | Last updated: July 10, 2019 at 7:53 pm

ബെംഗളുരു: ബെംഗളൂരുവില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ബെംഗളൂരുവിലെ പുലുകേശി നഗറില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. .

നിര്‍മാണം നടന്നുവരുന്ന കെട്ടിടവും സമീപത്തെ പാര്‍പ്പിട സമുച്ചയവുമാണ് തകര്‍ന്നു വീണത്. നിര്‍മാണം നടന്നുവരുന്ന കെട്ടിടത്തില്‍ തൊഴിലാളികള്‍ ജോലിയിലേര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മരിച്ച തൊഴിലാളികളില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിഹാര്‍ സ്വദേശി ശംഭുകുമാര്‍ ആണ് മരിച്ചത്. പരുക്കേറ്റ ഏഴ്‌പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.