സംസം: എയര്‍ ഇന്ത്യ വിലക്ക് നീക്കി

Posted on: July 9, 2019 9:01 pm | Last updated: July 9, 2019 at 9:01 pm

മക്ക : വിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങുന്ന ഹാജിമാര്‍ക്ക് സംസം വെള്ളം കൊണ്ടുപോവുന്നതിനുള്ള വിലക്ക് എയര്‍ ഇന്ത്യ നീക്കി .ഇന്ത്യയിലെ ഹജ്ജ് എംബാര്‍കേഷന്‍ കേന്ദ്രങ്ങളായ കൊച്ചി, ഹൈദരാബാദ് , മുംബൈ എന്നിവിടങ്ങളിലേക്കുള്ള ഹാജിമാര്‍ക്കാണ് എയര്‍ ഇന്ത്യ സംസം വിലക്ക് ഏര്‍പ്പെടുത്തിയത്. ഹജ്ജ് യാത്രക്കായി ചെറിയ വിമാനങ്ങളാണ് ഉപയോഗിക്കുന്നതെന്ന വിശദീകരണമായിരുന്നു വിലക്കിന് കാരണമായി എയര്‍ ഇന്ത്യ പറഞ്ഞിരുന്നത്.

എയര്‍ ഇന്ത്യയുടെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. തുടര്‍ന്ന്
വിലക്ക് എയര്‍ ഇന്ത്യ പിന്‍വലിക്കുകയായിരുന്നു .യാത്രക്കാര്‍ക്കുണ്ടായ പ്രയാസത്തില്‍ എയര്‍ ഇന്ത്യ ട്വിറ്ററില്‍ ഖേദം പ്രകടിക്കുകയും ചെയ്തു .ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ശേഷം എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 45 കിലോ ബാഗേജും ഇക്കണോമിയിലെ ഹാജിമാര്‍ക്ക് 40 കിലോ ബാഗേജും അഞ്ച് ലിറ്റര്‍ സംസം വെള്ളവും കൊണ്ടുപോവാമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു