സ്വത്ത് തര്‍ക്കം: കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു

Posted on: July 8, 2019 7:17 pm | Last updated: July 9, 2019 at 10:44 am

കോട്ടയം: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മണിമലയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു. മണിമല സ്വദേശി ശോശാമ്മയാണ് ( 78) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് വര്‍ഗീസ് മാത്യുവിനും പൊള്ളലേറ്റു.

തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ ശോശാമ്മയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. ഇരുവരും തമ്മില്‍ കുറച്ച് ദിവസങ്ങളായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു