Connect with us

National

ടാങ്ക് വേധ മിസൈലായ നാഗ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: ടാങ്ക് വേധ മിസൈലായ നാഗ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച മിസൈല്‍ ഞായറാഴ്ച രാജസ്ഥാനിലെ പൊക്രാന്‍ ഫയറിംഗ് റേഞ്ചില്‍ നിന്നാണ് വിക്ഷേപിച്ചത്. മൂന്നു പരീക്ഷണങ്ങളാണ് വ്യത്യസ്ത സമയത്തായി നടത്തിയതെന്നും മൂന്നും വിജയിച്ചതായും പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) വ്യക്തമാക്കി.

ശത്രുക്കളുടെ സൈനിക ടാങ്കുകളെ തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക മിസൈലാണ് നാഗ്. നാലു കിലോമീറ്റര്‍ പ്രഹര പരിധിയാണ് ഇതിനുള്ളത്. 524 കോടി രൂപ ചെലവിട്ടാണ് മിസൈല്‍ വികസിപ്പിച്ചതെന്ന് ഡി ആര്‍ ഡി ഒ വൃത്തങ്ങള്‍ അറിയിച്ചു.

Latest