കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

Posted on: July 8, 2019 3:35 pm | Last updated: July 8, 2019 at 4:58 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ഭാരവാഹികള്‍ കേന്ദ്രന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വവിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ മന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു കൂടിക്കാഴ്ച.

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

നേരത്തെ നടത്തിയ കൂടിക്കാഴ്ചയില്‍ കരിപ്പൂരിനെ കേരളത്തിലെ പ്രധാന ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സാധ്യമായതിലുള്ള നന്ദിയും കാന്തപുരം മന്ത്രിയെ അറിയിച്ചു.

സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.