തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ പഴകിയ മത്സ്യങ്ങള്‍ പിടികൂടി

Posted on: July 8, 2019 1:01 pm | Last updated: July 8, 2019 at 1:01 pm

തിരുവനന്തപുരം: തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ നിന്ന് പഴകിയ മത്സ്യങ്ങള്‍ പിടികൂടി. ദിവസങ്ങള്‍ പഴക്കമുള്ള മത്സ്യങ്ങളാണ് പിടിച്ചെടുത്തതെന്ന് പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരിശോധനക്കിടെ നല്ല മത്സ്യങ്ങളും പിടിച്ചെടുത്തുവെന്ന് ആരോപിച്ച് മത്സ്യ വില്‍പനക്കാര്‍ ഉദ്യോഗസ്ഥരെ തടയുകയും ബഹളം വെക്കുകയും ചെയ്തു. എന്നാല്‍, പഴയ മത്സ്യങ്ങള്‍ വില്‍ക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും വരും ദിവസങ്ങളിലും തുടരുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.