വേനൽ ചൂടിൽ ആശ്വാസമായി അഡ്‌നോക് സമ്മർ ക്യാമ്പയിൻ

Posted on: July 7, 2019 11:35 pm | Last updated: July 7, 2019 at 11:35 pm

അബുദാബി: ഉപഭോക്താക്കൾക്ക് കൂടുതൽ ഓഫറുകളുമായി അബുദാബി നാഷണൽ ഓയിൽ കമ്പനി സമ്മർ കാമ്പയിന് തുടക്കമായി. എല്ലാ ദിവസവും രാവിലെ 11 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ക്യാമ്പയിൻ സമയം.

നിലവിൽ പ്രീമിയം സർവിസിന് ഈടാക്കിയ ചാർജ് ക്യാമ്പയിൻ കാലയളവിൽ ഉണ്ടാകുന്നതല്ല. കൂടാതെ വാഹനങ്ങളിൽ പമ്പിലെ അറ്റന്റൻഡന്റ് തന്നെ പെട്രോൾ നിറച്ചുതരും. ഈ മാസം 31 വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. അത് കഴിഞ്ഞു ഓഗസ്റ്റ് മാസം ഒന്നുമുതൽ 31 വരെ ഈ ആനുകൂല്യം അഡ്‌നോക് വാലറ്റ് അക്കൗണ്ട് ഉള്ളവർക്ക് മാത്രമായിരിക്കും. എമിറേറ്റ്സ് ഐഡി, അഡ്‌നോക് plus കാർഡ്, ചിപ്പ് ഇവയെല്ലാം അഡ്‌നോക് വാലറ്റ് അക്കൗണ്ടുകളുടെ വിവിധ രൂപങ്ങലാണ്. ക്യാമ്പയിൻ കാലയളവിൽ സെൽഫ് സർവീസ്, പ്രീമിയം ഐലന്റുകളിൽ എല്ലാം ഈ ആനുകൂല്യം ലഭിമായിരിക്കും.

കസ്റ്റമേഴ്സിനു കൂടുതൽ ചോയ്സുകൾ നൽകുന്ന അഡ്‌നോക് ഫ്ലെക്സ് കുറച്ചു മാസങ്ങളായി യു എ ഇയിലെ അഡ്‌നോക് പെട്രോൾ സ്റ്റേഷനുകളിൽ തുടക്കമായിട്ട്. fuel and fly ക്യാമ്പയിനിന്റെ ഭാഗമായി ദിനേന രണ്ട് റിട്ടേൺ എയർ ടിക്കറ്റുകൾ വീതം നറുക്കെടുപ്പിലൂടെ നൽകുകയും ചെയ്തിരുന്നു. നിലവിലെ അഡ്‌നോക് ഫ്ലെക്സ് സർവിസുകൾ വൈകിട്ട് 5 മുതൽ രാവിലെ 11 വരെയാകും.

കസ്റ്റമേഴ്സിനു മികച്ച സർവീസ് നൽകുന്നതോടൊപ്പം അതിവേഗത്തിലും എളുപ്പത്തിലും പേയ്‌മെന്റ് നടത്താൻ അഡ്‌നോക് വാലറ്റ് സംവിധാനത്തിലൂടെ സാധിക്കും. അഡ്‌നോക് പെട്രോൾ സ്റ്റേഷനിൽ നിന്നും ആപ്ലിക്കേഷൻ വഴിയും ടോപ് അപ്പ്‌ ചെയ്യാം.

എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് ഓപ്പൺ ചെയ്യുന്ന വാലറ്റ് അക്കൗണ്ടിന് പ്രത്യേകമായി വേറെയൊരു കാർഡിന്റെ ആവശ്യവും ഇല്ല. രണ്ട് മിനുട്ട് മാത്രം മതി അക്കൗണ്ട് റെഡിയാകാൻ.

റിപ്പോർട്ട്‌: ഹാരിസ് മായനാട്