Connect with us

Ongoing News

ദക്ഷിണാഫ്രിക്കയെ കീഴടക്കാനായില്ല; സെമിയില്‍ ഓസീസിന് ഇംഗ്ലണ്ട് എതിരാളി

Published

|

Last Updated

മാഞ്ചസ്റ്റര്‍: ലീഗിലെ അവസാന മത്സരത്തില്‍ സെമിയിലെത്തിക്കഴിഞ്ഞ ആസ്‌ത്രേലിയയെ 10 റണ്‍സിന് കീഴടക്കി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സ് അടിച്ചെടുത്ത് ദക്ഷിണാഫ്രിക്കക്കെതിരെ ഒരു പന്ത് ബാക്കി നില്‍ക്കെ 315 റണ്‍സെടുക്കാനേ ഓസീസിന് കഴിഞ്ഞുള്ളൂ. ഇതോടെ
കരുത്തരായ ഇംഗ്ലണ്ടിനെ സെമിയില്‍ ഒഴിവാക്കാനുള്ള ഓസീസ് ശ്രമം പാളി. ശ്രീലങ്കക്കെതിരായ ആധികാരിക ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ഇന്ത്യക്ക് ന്യൂസിലന്‍ഡാണ് എതിരാളികള്‍. ലീഗ് മത്സരങ്ങളില്‍ തങ്ങളുടെ മൂന്നാമത്തെ മാത്രം വിജയമാണ് ദക്ഷിണാഫ്രിക്ക ശനിയാഴ്ച നേടിയത്. അതേസമയം, ആസ്‌ത്രേലിയ ഏഴ് മത്സരങ്ങളില്‍ ജയം സ്വന്തമാക്കി.

സെഞ്ച്വറി നേടിയ (117 പന്തില്‍ 122) ഡേവിഡ് വാര്‍ണറും 69 പന്തില്‍ 85 റണ്‍സ് വാരിക്കൂട്ടിയ അലക്‌സ് കാരെയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ടോട്ടലിനെ മറികടക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ല. ഓസീസിനു വേണ്ടി നതാന്‍ ലയോണും മിഷേല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റുകള്‍ വീതം നേടി. ജേസണ്‍ ബെഹ്‌റന്‍ഡ്രോഫിന് ഒരു വിക്കറ്റ് ലഭിച്ചു.

നേരത്തെ, ഫാഫ് ഡു പ്ലെസിസ് 94 പന്തില്‍ നേടിയ തകര്‍പ്പന്‍ ശതകത്തിന്റെയും റാസി വാന്‍ ഡെര്‍ ഡുസ്സനും ക്വിന്റണ്‍ ഡി കോക്കും നേടിയ 95, 52 റണ്ണുമാണ് ദക്ഷിണാഫ്രിക്കയെ വന്‍ ടോട്ടലില്‍ എത്തിച്ചത്. കാഗിസോ റബാഡ ഓസീസിന്റെ മൂന്നു വിക്കറ്റുകള്‍ കൊഴിച്ചപ്പോള്‍ അന്‍ഡിലെ ഫെഹ് ലുക്വായോയും ഡ്വെയിന്‍ പ്രെട്രോറിയസും രണ്ടു വിക്കറ്റുകള്‍ വീതം നേടി.