Connect with us

Kasargod

വട്ടിയൂര്‍കാവ് ഉപതിരഞ്ഞെടുപ്പ് വൈകില്ല: ടിക്കറാം മീണ

Published

|

Last Updated

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് വൈകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 2016 നിയസഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ നല്‍കിയ കേസ് ഉപതെതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് നിയമോപദേശം കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2016ല്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും ജയിച്ചത് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരനാണ്. വടകര എംപിയായി തിരഞ്ഞെടുക്കപ്പെട്ട മുരളീധരന്‍ എം എല്‍ എ സ്ഥാനം രാജിവച്ചതോടെ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കേസ് തടസ്സമാവില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. അതേസമയം മഞ്ചേശ്വരം കേസില്‍ ഹൈക്കോടതിയില്‍ നടപടികള്‍ തീരാത്തത് അനിശ്ചിതത്വമുണ്ടാക്കുന്നുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കി.