Connect with us

Gulf

ജീസാന്‍ വിമാനത്താവളത്തിനുനേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമം സഊദി സഖ്യസേന തകര്‍ത്തു

Published

|

Last Updated

റിയാദ് : ജീസാനിലെ കിംഗ് അബ്ദുല്ല വിമാനത്താവളത്തിന് നേരെ യമനിലെ വിമത സൈന്യമായ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണം സഊദി സഖ്യസേന തകര്‍ത്തതായി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു .വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

യമനിലെ ഹൂത്തികളുടെ ശക്തി കേന്ദ്രമായ സന്‍ആയില്‍നിന്നാണ് ആക്രമണം ഉണ്ടായതെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് ശക്തമായ സൈനിക നടപടികള്‍ തുടരുമെന്നും കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു

Latest