Connect with us

National

ഷോപിയാനിലെ നര്‍വാണിയില്‍ ഏറ്റുമുട്ടല്‍; ഭീകരനെ സൈന്യം വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ദക്ഷിണ കശ്മീരില്‍ ഷോപിയാനിലെ നര്‍വാണി മേഖലയില്‍ ഏറ്റുമുട്ടലിനിടെ ഭീകരനെ സുരക്ഷാ സേന വധിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം പ്രദേശം വളയുകയായിരുന്നു. ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സൈന്യം പ്രത്യാക്രമണം നടത്തി.

കൊല്ലപ്പെട്ട ഭീകരന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏറ്റുമുട്ടലുണ്ടായ ഭാഗത്തു നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു.

Latest