ഗ്രാമീണ മേഖലക്ക് ഊന്നല്‍; ഗ്രാമത്തില്‍ എല്ലാവര്‍ക്കും വീടും പാചകവാതകവും

Posted on: July 5, 2019 12:18 pm | Last updated: July 5, 2019 at 6:12 pm

ന്യൂഡല്‍ഹി: ഗ്രാമീണ മേഖലക്ക് ഊന്നല്‍ നല്‍കി ഒട്ടേറെ പദ്ധതികളാണ് ബജറ്റിലുള്ളത്. ഗ്രാമീണ മേഖലയിലുള്ള എല്ലാവര്‍ക്കും 2022നകം വൈദ്യുതിയും പാചകവാതകവും എത്തിക്കുമെന്ന് നിര്‍മല സീതാരാമന്‍ കന്നി ബജറ്റില്‍ പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതി പ്രകാരം അഞ്ച് വര്‍ഷത്തില്‍ 1.5 കോടി ഗ്രാമീണ ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കും. എല്‍പിജി, വൈദ്യുതി, ശുചിമുറി ഉള്‍പ്പെടെ സൗകര്യങ്ങളോടെയാകും ഈ വീടുകളെന്നും മന്ത്രി വ്യക്തമാക്കി.