ചരിത്രമെഴുതാന്‍ ചുവന്ന തുണിയില്‍ പൊതിഞ്ഞ ഫയല്‍കെട്ടുമായി നിര്‍മല പാര്‍ലിമെന്റില്‍

Posted on: July 5, 2019 11:11 am | Last updated: July 5, 2019 at 4:46 pm

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് അവരിപ്പിക്കുന്ന ആദ്യ മുഴുവന്‍ സമയ വനിതാധനമന്തിയായ നിര്‍മല സീതാരാമന്‍ പാര്‍ലിമെന്റിലേക്കുള്ള വരവില്‍ തന്നെ ചരിത്രം തിരുത്തി. മുന്‍കാല ധനകാര്യ മന്ത്രിമാരില്‍നിന്നും വിഭിന്നമായി കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ധനകാര്യ എത്തിയത് ചുവന്ന തുണിയില്‍പ്പൊതിഞ്ഞ ഫയല്‍ക്കെട്ടുമായാണ്.

മുന്‍ ധനകാര്യ മന്ത്രിമാരെല്ലാം ബജറ്റ് ഫയലുകള്‍ സ്യൂട്ട് കേസുകളിലാക്കിയാണ് പാര്‍ലമെന്റിലെത്തുക പതിവ്. ഇതിന് മുമ്പ് ടി ടി കൃഷ്ണമാചാരി മാത്രമാണ് ഫയല്‍ ബാഗുമായി എത്തിയത്. ഇതിന് ശേഷം ഇതാദ്യമായാണ് ചുവന്ന തുണിയില്‍ പൊതിഞ്ഞ ഒരു ഫയലുമായി നിര്‍മല സീതാരാമന്‍ തന്റെ കന്നി ബജറ്റ് അവതിരിപ്പിക്കാന്‍ പാര്‍ലമെന്റിലെത്തിയത്. ഫയല്‍ക്കെട്ടുകള്‍ക്ക് മുകളില്‍ അശോക ചിഹ്നം പതിച്ചിട്ടുണ്ട്്.