നെടുങ്കണ്ടം കസ്റ്റഡി മരണം: സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Posted on: July 5, 2019 10:07 am | Last updated: July 5, 2019 at 12:19 pm

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രി സഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചതായി. ജസ്റ്റിസ് നാരായണക്കുറപ്പ് കമ്മിഷനാണ് സംഭവം അന്വേഷിക്കുകയെന്ന് വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ മര്‍ദനമേറ്റ് മരിച്ച സംഭലത്തിലാണ് അന്വേഷണം. സംഭവത്തില്‍ ഉള്‍പ്പെട്ട എസ്‌ഐയേയും ഒരു പോലീസുകാരനേയും കഴിഞ്ഞ ദിവസം കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു.