Connect with us

Gulf

ഹജ്ജ് തീര്‍ഥാടനത്തിന് തുടക്കം; ആദ്യം പുണ്യഭൂമിയിലെത്തിയത് ഇന്ത്യന്‍ സംഘം

Published

|

Last Updated

മക്ക/ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി അല്ലാഹുവിന്റെ അതിഥികള്‍ എത്തിത്തുടങ്ങി. ജിദ്ദയിയിലെയും മദീനയിലെയും വിമാനത്താവളങ്ങള്‍ വഴിയാണ് ഹാജിമാരുടെ ആദ്യ സംഘങ്ങള്‍ വിശുദ്ധ ഭൂമിയിലെത്തിയത്.

ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താതാവളത്തിലെത്തിയ തീര്‍ത്ഥാടക സംഘത്തെ സഊദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍ തന്‍ന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. പാസ്‌പോര്ട്ട്, എയര്‍പോര്‍ട്ട് തുടങ്ങിയ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും തീര്‍ഥാടകരെ വരവേല്‍ക്കാന്‍ എത്തിയിരുന്നു.

419 പേരടങ്ങിയ ഡല്‍ഹിയില്‍ നിന്നുള്ള സംഘമാണ് ആദ്യം പുണ്യഭൂമിയിലെത്തിയത്. മദീനയിലെത്തിയ തീര്‍ഥാടകരെ സമ്മാനങ്ങളും ഈത്തപ്പഴങ്ങളും റോസാപ്പൂക്കളും സംസം വെള്ളവും നല്‍കി പരമ്പരാഗത രീതിയിലാണ് സ്വീകരിച്ചത്. ജിദ്ദ, മദീന വിമാനത്താവളത്തിലെത്തുന്ന ഹാജിമാര്‍ക്ക് വളരെ വേഗത്തില്‍ തന്നെ നടപടിക്രമങ്ങളില്ലാതെ പുറത്തിറങ്ങാന്‍ കഴിയുന്നുണ്ട്.

റോഡ്ടു മക്ക പദ്ധതി പ്രകാരം പാകിസ്ഥാന്‍, മലേഷ്യ, ഇന്‍ന്തോനേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ വിമാനം പുറപ്പെടുന്നതിന് മുന്‍പ് തന്നെ എമിഗ്രേഷന്‍, കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കിയാണ് സഊദിയിലെത്തുന്നത്. ആദ്യമായി മലേഷ്യയിലും കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യലും നടപ്പിലാക്കിയ പദ്ധതി വന്‍ വിജയമായിരുന്നു. പദ്ധതി വിജയിച്ചതോടെ ഈ വര്‍ഷം പാകിസ്ഥാന്‍, ബംഗ്ലാദേശ്, തുനീഷ്യ എന്നീ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു.

മുഹമ്മദ് റഫീഖ് ചെമ്പോത്തറ

സിറാജ് പ്രതിനിധി, ദമാം

Latest