Connect with us

Malappuram

സംസ്ഥാന ഹജ്ജ് സെല്‍ പ്രവര്‍ത്തനം തുടങ്ങി

Published

|

Last Updated

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഹജ്ജ് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഹജ്ജ് 2019 ഫ്ളൈറ്റ് മാനിഫെസ്റ്റോ ഹജ്ജ് സെല്‍ ഓഫീസര്‍ എസ് നജീബിന് (ഡെപ്യൂണ്ടി സുപ്രണ്ട് ഓഫ് പോലീസ് ) നല്‍കി ഉദ്ഘാടനം ചെയ്തു.

ഹാജിമാരുടെ യാത്ര സംബന്ധമായ രേഖകള്‍ കൈമാറുക, വിമാന സമയത്തിനനുസരിച്ച് ഹാജിമാരെ യാത്രയാക്കുതിനാവശ്യമായ കാര്യങ്ങള്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ക്രമീകരിക്കുക തുടങ്ങിയവയാണ് ഹജ്ജ് സെല്‍ ഉദ്യോഗസ്ഥന്മാരുടെ പ്രധാന ചുമതല. സംസ്ഥാന സര്‍ക്കാറിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ നിയമിതരായ 55 ഉദ്യോഗസ്ഥരാണ് ഹജ്ജ് സെല്‍ പ്രവര്‍ത്തനത്തിലുള്ളത്.

മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി അധ്യക്ഷത വഹിച്ചു, മെമ്പര്‍ അബ്ദു റഹ്മാന്‍ എ ഇണ്ണി, മുന്‍ മെമ്പര്‍ ബാബു സേട്ട്, അസി സെക്രട്ടറി ടി കെ അബ്ദുറഹ്മാന്‍, കോര്‍ഡിനേറ്റര്‍ പി കെ ഹസൈന്‍, ഹസന്‍ സഖാഫി പ്രസംഗിച്ചു.