ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി

Posted on: July 4, 2019 5:18 am | Last updated: July 4, 2019 at 4:22 pm

മദീന: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം പ്രവാചക നഗരിയായ മദീനയിലെത്തി. ന്യൂഡല്‍ഹിയില്‍ നിന്നും എയര്‍ ഇന്ത്യയുടെ എ ഐ 5001 വിമാനത്തില്‍ 419 അംഗ ഹജ്ജ് സംഘമാണ് ഇന്ന് പുലര്‍ച്ചെ 3.40 ന് മദീനയിലെ പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ആദ്യ സംഘത്തെ സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ്, ഹജ്ജ് കോണ്‍സുല്‍ വൈ സാബിര്‍, സഊദി ഹജ്ജ് മന്ത്രാലയം, മദീന എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം രണ്ട് ലക്ഷം പേരാണ് വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്നത്.