അപകീര്‍ത്തി കേസില്‍ രാഹുലിന് ജാമ്യം

Posted on: July 4, 2019 1:12 pm | Last updated: July 4, 2019 at 3:36 pm

മുംബൈ: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആര്‍ എസ് എസ് ബന്ധമുണ്ടെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. 15000 രൂപയുടെ ജാമ്യമാണ് അനുവദിച്ചത്.

2017ല്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ദ്രുതിമാന്‍ ജോഷിയാണ് രാഹുലിനെതിരെ കേസ് ഫയല്‍ ചെയ്തത്. പരാതിയില്‍ പറയും പോലെ ആര്‍ എസ് എസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളൊന്നും രാഹുല്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.