Connect with us

Kerala

പ്രമുഖ ഫോറന്‍സിക് സര്‍ജന്‍ ഡോ. ബി ഉമാദത്തന്‍ അന്തരിച്ചു

Published

|

Last Updated

തിരുവനന്തപുരം: പ്രമുഖ ഫോറന്‍സിക് സര്‍ജനും മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തന്‍ (73) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് തിരുവനന്തപുരം കരിക്കകത്തെ വസതിയില്‍.തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മെഡിക്കല്‍ കോളജുകളില്‍ പ്രൊഫസറായും വകുപ്പ് തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം പോലീസ് സര്‍ജനുമായിരുന്നു.

1995ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പലായി. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പദവിയിലിരിക്കെ 2001ല്‍ റിട്ടയര്‍ ചെയ്തു.അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മെഡിക്കല്‍ കോളജില്‍ ഫൊറന്‍സിക് മെഡിസിന്‍ പ്രഫസറും വകുപ്പ് തലവനുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.”പൊലീസ് സര്‍ജന്റെ ഓര്‍മ്മകുറിപ്പുകള്‍”, “ക്രൈം കേരളം”, “കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം” തുടങ്ങി നിരവധി ശാസ്ത്രീയ ലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധമായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. സംസ്‌കാരം