പാര്‍ലിമെന്റില്‍ ഹാജരാകാത്ത ബി ജെ പി എം പിമാര്‍ക്ക് മോദിയുടെ വിമര്‍ശനം

Posted on: July 2, 2019 10:19 pm | Last updated: July 3, 2019 at 10:40 am

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബി ജെ പി എം പിമാര്‍ക്കെതിരെ വിമര്‍ശനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. തന്റെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാറിന്റെ രൂപവത്കരണത്തിനു ശേഷം ആദ്യമായി വിളിച്ചു ചേര്‍ത്ത ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി വിമര്‍ശമുന്നയിച്ചത്.

മുത്വലാഖ് ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ പാര്‍ട്ടി എം പിമാര്‍ ചുരുക്കമായിരുന്നതാണ് പ്രധാന മന്ത്രിയെ പ്രകോപിപ്പിച്ചത്. കൃത്യമായ തയാറെടുപ്പോടെ സഭയില്‍ സ്ഥിരമായി ഹാജരാകുന്ന എല്‍ ജെ പി എം പി. ചിരാഗ് പസ്വാനെ ബി ജെ പി എം പിമാര്‍ മാതൃകയാക്കണമെന്ന് മോദി ആവശ്യപ്പെട്ടു.