ഇന്ത്യക്ക് കൈമാറല്‍; മല്യക്ക് അപ്പീല്‍ നല്‍കാമെന്ന് ലണ്ടന്‍ റോയല്‍ കോര്‍ട്ട്

Posted on: July 2, 2019 9:04 pm | Last updated: July 2, 2019 at 11:50 pm

ന്യൂഡല്‍ഹി: ഇന്ത്യക്ക് കൈമാറണമെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വ്യവസായി വിജയ് മല്യക്ക് ലണ്ടന്‍ റോയല്‍ കോര്‍ട്ടിന്റെ അനുമതി. ഇന്ത്യയിലെ ബേങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുത്ത് 2016 മാര്‍ച്ചില്‍ ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് കഴിഞ്ഞ ഡിസംബറില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് മല്യ മേല്‍ക്കോടതിയെ സമീപിച്ചത്.

റോയല്‍ കോര്‍ട്ടിലെ രണ്ടംഗ ബഞ്ചാണ് മല്യയുടെ അപ്പീലില്‍ വാദം കേട്ടത്. ബ്രിട്ടീഷ് ഹൈക്കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് വിജയ് മല്യ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. വായ്പകള്‍ തിരിച്ചടച്ചു കൊള്ളാമെന്ന് പറഞ്ഞിട്ടും കേന്ദ്രം അത് ചെവിക്കൊള്ളുന്നില്ലെന്നും മല്യ പറയുന്നു.