ഹജ്ജ്:സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള തീര്‍ഥാടകരില്‍നിന്ന് സേവന നികുതി ഈടാക്കരുതെന്ന് സുപ്രീം കോടതി

Posted on: July 2, 2019 5:55 pm | Last updated: July 2, 2019 at 9:26 pm

ന്യൂഡല്‍ഹി: സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള ഹജ്ജ് തീര്‍ഥാടകരില്‍നിന്ന് സേവന നികുതി ഈടാക്കരുതെന്ന് സുപ്രീം കോടതി. സേവന നികുതി ഈടാക്കുന്നതിനെതിരെ ഇന്ത്യന്‍ ഹജ്ജ്-ഉംറ അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് നടപടി

. സേവന നികുതി ഈടാക്കുന്നത് താല്‍ക്കാലികമായി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹരജിയില്‍ തീരുപ്പുണ്ടാകുംവരെ സേവന നികുതി ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സെപ്തബര്‍ അവസാനത്തോടെ ഹരജിയില്‍ അന്തിമ വാദം തുടങ്ങും.