സഊദിക്കെതിരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണ ശ്രമം

Posted on: July 1, 2019 7:33 pm | Last updated: July 1, 2019 at 7:33 pm

റിയാദ് : സഊദിക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം. തിങ്കളാഴ്ച്ച രാവിലെ 9.07 നാണ് സഊദി ലക്ഷ്യമാക്കി വ്യോമാക്രമണ ശ്രമം നടന്നത്.ആക്രമണ ശ്രമത്തെ യമനില്‍ വെച്ച് തകര്‍ത്തതായി സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

ഒരാഴ്ച്ച മുന്‍പ് അബ്ഹാ വിമാനത്താവളം ലക്ഷ്യമാക്കി നടത്തിയ ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെടുകയും 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.ഹൂത്തികള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നത് ഇറാനാണെന്നും ഇത്തരം ആക്രമണങ്ങളെ ശക്തമായി ചെറുത്ത് തോല്‍പ്പിക്കുമെന്നും തുര്‍ക്കി അല്‍ മാലികി പറഞ്ഞു