പോലീസിന് മാനുഷിക മുഖം നല്‍കും; തെറ്റു ചെയ്താല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

Posted on: June 30, 2019 10:06 am | Last updated: June 30, 2019 at 2:34 pm

തൃശൂര്‍: പോലീസിന് മാനുഷിക മുഖം നല്‍കുന്നതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരികയാണ് സംസ്ഥാന സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സേനയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സമയമായെന്നും പഴയ പോലീസിന്റെ മുഖം മാറ്റിയെടുക്കുമെന്നും തൃശൂരില്‍ തീരദേശ പോലീസ് കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ പ്രസംഗിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സേനയില്‍ സംഭവിക്കരുത്. തെറ്റു ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും. അതാണ് സര്‍ക്കാര്‍ നയം. അതേസമയം, ആത്മാര്‍ഥമായും സത്യസന്ധമായും ഉത്തരവാദിത്തം നിര്‍വഹിക്കുന്നവരെ സംരക്ഷിക്കും. സാങ്കേതിക വിദ്യയിലൂന്നിയ പരിശീലനം പോലീസ് സേനക്കും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.