Connect with us

National

അരുണാചല്‍ പ്രദേശിലെ മലമുകളില്‍ സൈനിക രക്ഷാസംഘം 18 ദിവസമായി കുടുങ്ങിക്കിടക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ മലമുകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയെ സൈനികര്‍ കഴിഞ്ഞ 18 ദിവസമായി കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ ജൂണ്‍ മൂന്നിന് സൈനിക വിമാനം തകര്‍ന്ന് മരിച്ചവരുടെ മൃതദേഹം പുറത്തെത്തിക്കാന്‍ പോയ സൈനികരാണ് സമുദ്രനിരപ്പില്‍ നിന്നും 12000 അടി മുകളിലുള്ള മലമുകളിലെ കൊടും വനത്തിനുള്ളില്‍ കുടിങ്ങിക്കിടക്കുന്നത്. ഒമ്പത് വ്യോമസേന ഉദ്യോഗസ്ഥരും മൂന്ന് സിവിലിയന്‍മാരും ഒരു പര്‍വ്വതാരോഹകനുമടങ്ങിയ സംഘമാണ് സംഘത്തിനുള്ളിലുള്ളത്. വന്യമൃഗങ്ങളും പാമ്പുകളും നിറഞ്ഞ വനത്തില്‍ മോശംകാലാവസ്ഥയാണ് ഇവര്‍ക്ക് വിനയായത്.

സൈനികരെ പുറത്തെത്തിക്കാനുള്ള എല്ലാ ശ്രമവും തുടരുകയാണ്. ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കള്‍ ഇവരുടെ പക്കലുണ്ടെന്നും വ്യോമസേന വിംഗ് കമാന്‍ഡര്‍ രത്‌നാഗര്‍ സിംഗ് പറഞ്ഞു.

മലമുകളില്‍ കനത്ത മഴ തടുരുന്നതാണ് ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരിക്കുന്നത്. മലമുകളില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കാടിനുള്ളിലൂടെ ഏറെ ദൂരം നടന്നാല്‍ മാത്രമേ ഹെലികോപ്ടര്‍ ഇറങ്ങാന്‍ കഴിയുന്ന സ്ഥലത്തേക്ക് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എത്താന്‍ സാധിക്കൂവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് വ്യോമസേനയുടെ എ എന്‍ 32 എയര്‍ക്രാഫ്റ്റ് അപകടത്തില്‍പ്പെട്ടത്. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് പുറത്തുന്നയര്‍ന്ന വിമാനം 32 മിനുട്ടിനകം അപ്രത്യക്ഷമാകുകയായിരുന്നു. തുടര്‍ന്ന് ഒമ്പത് ദിവസത്തിന് ശേഷമാണ് വിമാനം അരുണാചല്‍പ്രദേശിലെ മലമുകളില്‍ തകര്‍ന്നതായി സ്ഥിരീകരിക്കപ്പെട്ടത്. വിമാനം തകര്‍ന്നുകിടക്കുന്നതിന്റെ റഡാന്‍ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷാപ്പെടുത്തനായി വ്യോമസേന പ്രത്യേക സംഘത്തെ അയച്ചത്. ഇവര്‍ കാടിലെത്തിയതിന് തൊട്ടടുത്ത ദിവസം തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ സൈനികരും മരിച്ചതായി സ്ഥിരീകിരിച്ചിരുന്നു. തകര്‍ന്ന വിമാനത്തിന് അടുത്തെത്തിയ രക്ഷാസംഘം 13 പേരുടെ മതൃശരീരം കണ്ടെത്തുകയും ചെയ്തിരുന്നു. മൃതദേഹങ്ങളെല്ലാം ഹെലികോപ്ടര്‍ വഴി തിരിച്ചയച്ച സംഘം മടങ്ങാനിരക്കെയാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് കാട്ടില്‍ കുടുങ്ങിയത്.