Kerala
മദ്യപിക്കുന്നതിനിടെ തര്‍ക്കം; അച്ഛനെ മകന്‍ തലക്കടിച്ച് കൊലപ്പെടുത്തി


ദാമോദരന്‍, അനീഷ്
കാസര്‍കോട്:ചിറ്റാരിക്കാലില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തില്‍ ദാമോദരനാണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി ദാമോദരനും മകന്‍ അനീഷും ഒരുമിച്ച് മദ്യപിച്ചു. ഇതിനിടയില്‍ ഇരുവരും തമ്മിലുണ്ടായ വാക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് തടിക്കഷ്ണം എടുത്ത് അനീഷ് ദാമോദരന്റെ തലയ്ക്കടിച്ചതിനെ തുടര്‍ന്നാണ് ദാമോദരന്‍ കൊല്ലപ്പെട്ടത്.
സംഭവത്തില്‍ അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----