തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണ്ണം കവര്‍ന്നു

Posted on: June 29, 2019 9:38 am | Last updated: June 29, 2019 at 1:45 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണ്ണം തട്ടിയെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ 4.30ന് തിരുവനന്തപുരം മുക്കോലക്കലിലായിരുന്നു സംഭവം. കുഴിത്തുറയില്‍ സ്വര്‍ണക്കട നടത്തുന്ന ബിജുവാണ് ആക്രമിക്കപ്പെട്ടത്.

തൃശൂരിലെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നും സ്വര്‍ണ്ണം വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക് വരികയായിരുന്നു. ബിജു സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് കാറിലെത്തിയ അക്രമികളാണ് കവര്‍ച്ച നടത്തിയത്. സമീപത്തെ സിസി ടിവിയില്‍നിന്നും കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കവര്‍ച്ചക്കാര്‍ വന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്നാണ് കരുതുന്നത്.