‘ഈ ഇടങ്കയ്യനാല്‍ ചുവന്ന കോട്ടകളേറെയുണ്ട് കണ്ണൂരില്‍’;പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ളക്‌സ്‌ ബോര്‍ഡ്

Posted on: June 29, 2019 12:02 pm | Last updated: June 29, 2019 at 2:37 pm

കണ്ണൂര്‍: സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ പി ജയരാജനെ പ്രകീര്‍ത്തിച്ച് കണ്ണൂരില്‍ വീണ്ടും ഫ് ളക്‌സ്‌ ബോര്‍ഡ്. കണ്ണൂര്‍ മാന്ധംകുന്നിലാണ് റെഡ് ആര്‍മി എന്ന പേരില്‍ ഫ് ളക്‌സ്‌ പ്രത്യക്ഷപ്പെട്ടത്.

‘ഈ ഇടങ്കയ്യനാല്‍ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് ഇങ്ങ് കണ്ണൂരില്‍. വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീര്‍ത്തിച്ച് തീര്‍ക്കാവുന്ന ഒന്നല്ല ഞങ്ങള്‍ക്ക് ജയരാജേട്ടന്‍ സഖാവ് പിജെ.’ എന്നാണ് ബോര്‍ഡില്‍ കുറിച്ചിരിക്കുന്നത്. ‘യുവത്വമാണ് നാടിന്റെ സ്വപ്നവും പ്രതീക്ഷയും, നിങ്ങള്‍ തളര്‍ന്നു പോയാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധര്‍ തഴച്ചു വളരും. എല്ലാ കെടുതികള്‍ക്കും മീതെ നാടിന്റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ചു നില്‍ക്കാനാവണം’ എന്നും ഫ്ളക്‌സ്‌
ല്‍ കുറിച്ചിരിക്കുന്നു. അതേസമയം, സംഭവം വിവാദമായതോടെ ഫ്ളക്‌സ്‌
അപ്രതൃക്ഷമായി