അബുദാബിയിൽ വാഹനമിടിച്ച് പരുക്കേറ്റ മലയാളി മരിച്ചു

Posted on: June 28, 2019 11:10 pm | Last updated: June 28, 2019 at 11:10 pm
അബുദാബി: അബൂദബിയിൽ വാഹനമിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കാസറഗോഡ് ജില്ലയിലെ  പിലിക്കോട്   ചന്തേര പടിഞ്ഞാറെ വീട്ടിൽ നാരായണിയുടെ ഏകമകൻ സജേഷ് (34) ആണ് മരിച്ചത്. ജൂൺ 24ന് മുസഫയിലുണ്ടായ വാഹനാപകടത്തിലാണ്  സജേഷിന് പരുക്കേറ്റത്.
മുസഫ സനായിയയിലെ ഫസ്റ്റ്, സെക്കന്റ് സിഗ്നലുകൾക്കിടയിൽ പ്രധാന റോഡ് മുറിച്ച് കടക്കുമ്പോൾ  വാഹനമിടിക്കുകയായിരുന്നു. മഫ്‌റഖ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു സജീഷ്.
ജോലി തേടി മൂന്ന് മാസ വിസിറ്റിങ് വിസയിൽ അബുദാബിയിലെത്തിയ സജേഷ് ഒരു കമ്പനിയിൽ ജോലി ലഭിച്ച സന്തോഷത്തോടെ നാട്ടിൽ പോയി വരാനിരുന്നതാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി  അടുത്ത ദിവസം തന്നെ  മൃതദേഹം  നാട്ടിലെത്തിക്കും.
ഇതിനിടെ  ചൊവ്വാഴ്ച സജീഷ് മരിച്ചുവെന്ന്  തെറ്റായ വിവരം  സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ഇത് പലരിൽ തെറ്റിദ്ധാരണ പരത്തുകയും ചെയ്തു . ഇതിന്റെ ചുവടുപിടിച്ച് നാട്ടിലെ ചില  പത്രങ്ങളിലും തെറ്റായ വാർത്ത  പ്രസിദ്ധീകരിച്ചുവന്നു.