കോടഞ്ചേരിയിൽ വിഷമദ്യദുരന്തം; ഒരാൾ മരിച്ചു; രണ്ടു പേരുടെ നില അതീവ ഗുരുതരം

Posted on: June 28, 2019 10:39 pm | Last updated: June 29, 2019 at 10:36 am

താമരശ്ശേരി: കോടഞ്ചേരിയിൽ വിഷമദ്യം കഴിച്ച് ഒരാൾ മരിച്ചു. അടിവാരത്തിന് നൂറാം തോടിന് സമീപം കോടഞ്ചേരി പഞ്ചായത്തിലെ പാലക്കൽ -ചെമ്പിനി കൊയപ്പ തൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളപ്പൻ (60) ആണ് മരിച്ചത്. ഇതേ കോളനിയിലെ നാരായണൻ, ഗോപാലൻ എന്നീ രണ്ടു പേർ അതീവ ഗുരുതരാവ സ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കോയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളി കളാണ് മൂന്നുപേരും. ഇവർ വ്യാജ ചാരായം കഴിച്ചിരുന്നതായാണ് സൂചന. രാത്രിയോടെ കുഴഞ്ഞു വീണതിനെ തുടർന്ന് കൈതപോയിലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്.
മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എവിടെ നിന്നാണ് ഇവർക്ക് മദ്യം ലഭിച്ചത് എന്നത് വ്യക്തമായിട്ടില്ല.