വ്യാജ ഒപ്പിട്ടുവെന്ന്;ജോസ് കെ മാണിക്കെതിരെ പോലീസില്‍ പരാതി

Posted on: June 28, 2019 2:02 pm | Last updated: June 28, 2019 at 10:12 pm

തൊടുപുഴ:കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മാണി വ്യാജ ഒപ്പിട്ടുവെന്ന് കാണിച്ച് തൊടുപുഴ പോലീസില്‍ പരാതി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ മിനിറ്റ്‌സില്‍ വ്യാജ ഒപ്പിട്ടെന്നാണ് പരാതി. യോഗത്തില്‍ പങ്കെടുക്കാത്ത വ്യക്തിയുടെ പേരില്‍ വ്യാജ ഒപ്പിട്ടെന്നാണ് ആരോപണം.

തൊടുപുഴ സ്വദേശി ഫിലിപ്പ് സ്റ്റീഫനാണ് പരാതിക്കാരന്‍. കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ താന്‍ പങ്കെടുത്തുവെന്ന് കാണിച്ച് കമ്മിറ്റിയുടെ മിനിറ്റ്‌സില്‍ വ്യാജ ഒപ്പിട്ടെന്നാണ് ഫിലിപ്പ് സ്റ്റീഫന്റെ പരാതി. പി ജെ ജോസഫ് വിഭാഗം നേതാവാണ് ഫിലിപ്പ് സ്റ്റീഫന്‍. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്കെതിരെ തൊടുപുഴ കോടതിയില്‍ കേസ് കൊടുത്തതും സ്റ്റീഫനായിരുന്നു. ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി ജുലൈ17 വരെ തൊടുപുഴ മുന്‍സിഫ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.