അട്ടക്കുളങ്ങര ജയിലില്‍ നിന്ന് ചാടിയ രണ്ട് വനിതാ തടവുകാര്‍ പിടിയില്‍

Posted on: June 28, 2019 12:16 am | Last updated: June 28, 2019 at 10:24 am

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രക്ഷപ്പെട്ട രണ്ട് വിചാരണത്തടവുകാരെ പിടികൂടി. വര്‍ക്കല തച്ചോട് സജി വിലാസത്തില്‍ സന്ധ്യ(26), കല്ലറ പാങ്ങോട് കാഞ്ചിനട വെള്ളിയംദേശം തേക്കുംകര പുത്തന്‍ വീട്ടില്‍ ശില്പമോള്‍(23) എന്നിവരെയാണ് തിരുവനന്തപുരം പാലോടിന് സമീപത്ത് നിന്ന് പിടികൂടിയത്. ഇരുവര്‍ക്കുമെതിരെ പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

രണ്ടു ദിവസം മുമ്പാണ് ഇരുവരും ജയില്‍ ചാടിയത്. ഷാഡോ പോലീസ് ടീം ഇവര്‍ക്കായി തിരിച്ചില്‍ നടത്തി വരികയായിരുന്നു. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സന്ധയുടെയും ശില്‍പമോളുടെയും ചിത്രങ്ങള്‍ പതിച്ചിരുന്നു.