കാശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 വിദ്യാര്‍ഥികള്‍ മരിച്ചു

Posted on: June 27, 2019 6:45 pm | Last updated: June 27, 2019 at 10:31 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 വിദ്യാര്‍ഥികള്‍ മരിച്ചു. അപകടത്തില്‍ ഏഴു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പ്യൂട്ടര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. വിനോദ യാത്രക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.