കോഴിക്കോട് കളക്ട്രേറ്റിനുള്ളില്‍ കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാ ഭീഷണിയുമായി കര്‍ഷകന്‍

Posted on: June 27, 2019 4:18 pm | Last updated: June 27, 2019 at 5:17 pm

കോഴിക്കോട്: കോഴിക്കോട് കളക്ട്രേറ്റിനുള്ളില്‍ കര്‍ഷകന്റെ ആത്മഹത്യാ ശ്രമം. ചക്കിട്ടപ്പാറ സ്വദേശി സണ്ണി ജോസഫാണ് കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. കളക്ട്രേറ്റിലെ ഡി.എഫ്.ഒ ഓഫീസിലാണ് സംഭവം.

ഓഫീസിലെ മേശയ്ക്ക് മുകളില്‍ കയറിയാണ് ജോസഫ് ഭീഷണി മുഴക്കുന്നത്. ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ എത്തി അനുനയ നീക്കം നടത്തുന്നുണ്ട്. പോലീസും സ്ഥലത്തെത്തി.

വീടിന് സമീപമുള്ള തേക്ക് മരം മുറിക്കാന്‍ എട്ട് മാസമായി ഫോറസ്റ്റ് ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടും അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി.