ഷെറിന്‍ മാത്യൂസിന്‍റെ കൊലപാതകം; വളര്‍ത്തച്ഛന്‍ വെസ്‍ലി മാത്യൂസിന് ജീവപര്യന്തം

Posted on: June 27, 2019 9:26 am | Last updated: June 27, 2019 at 2:19 pm
വാഷിംഗ്ടന്‍: മലയാളി ദമ്പതികളുടെ വളർത്തുപുത്രി മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്‍റെ കൊലപാതകത്തില്‍ വളര്‍ത്തച്ഛന്  ജീവപര്യന്തം. വെസ്ലി മാത്യൂസനു ശിക്ഷിക്കപെട്ടത്. കൊലകുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത് എങ്കിലും തെളിവുകളുടെ അഭാവത്തിൽ ശിക്ഷ കുറയ്ക്കുകയായിരുന്നു. മലയാളി ദമ്ബതികളായ വെസ്‍ലി മാത്യൂസും സിനി മാത്യൂസും ബിഹാറില്‍ നിന്ന് ദത്തെടുത്ത ഷെറിൻ മാത്യൂസിനെ 2017 ഒക്ടോബറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാതായി രണ്ടാഴ്ചക്കുശേഷം ഓടയിൽ നിന്ന് പുഴുവരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പാൽ തൊണ്ടയിൽ കുടുങ്ങി കുട്ടി മരിച്ചുവെ ന്നായിരുന്നു മാതാപിതാക്കളുടെ വാദം. എന്നാൽ പോസ്റ്റ് മോർട്ടം പരിശോധനയിൽ ഇത് തെറ്റാണെന്ന് തെളിഞ്ഞു. തുടർന്ന് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വളര്‍ത്തമ്മ സിനി മാത്യൂസിനെ പതിനഞ്ച് മാസത്തിന് ശേഷം കോടതി മോചിപ്പിച്ചിരുന്നു. കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ 20 വര്‍ഷം വരെ തടവ് ലഭിക്കേണ്ട കുറ്റമാണ് സിനിക്കെതിരെ ചുമത്തിയിരുന്നത്.