Connect with us

Gulf

സഊദി കിരീടാവകാശി ദക്ഷിണ കൊറിയയില്‍; നിക്ഷേപ കരാറുകളില്‍ ഒപ്പുവെച്ചു

Published

|

Last Updated

റിയാദ്: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ദക്ഷിണ കൊറിയയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. തലസ്ഥാനമായ സിയാല്‍ വിമാനത്താവളത്തിലെത്തിയ രാജകുമാരനെ പ്രധാനമന്ത്രി ലീ നാക് ഇയോണ്‍, കൊറിയയിലെ സഊദി അംബാസഡര്‍ റിയാദ് ബിന്‍ അഹമദ് അല്‍ മുബാറക്കി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സിയോളിലെ ബ്ലൂ ഹൗസില്‍ പരമ്പരാഗത രീതിയില്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയാണ് കിരീടാവകാശിയെ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ സ്വീകരിച്ചത്. കൊറിയയിലേക്ക് ഏറ്റവും എണ്ണ ഇറക്കുമതി ചെയ്യുന്നത് സഊദി മിഡില്‍ ഈസ്റ്റിലെ മുഖ്യ വ്യാപാര പങ്കാളി കൂടിയാണെന്നും , വിഷന്‍ 2030 ന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമായി തന്നെ തുടരുമെന്നും പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ പറഞ്ഞു. കിരീടാവകാശിയുടെ സന്ദര്‍ശനം ദക്ഷിണ കൊറിയയുമായുള്ള തന്ത്രപ്രധാനമായ സഹകരണവും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും കൂടതുല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോ കെമിക്കല്‍, ക്രൂഡ് ഓയില്‍ തുടങ്ങിയ 9 ബില്യന്‍ ഡോളറിന്റെ വിവിധ നിക്ഷേപ കാരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. വിഷന്‍ 2030ന്റെ ഭാഗമായി ദക്ഷിണ കൊറിയ സഊദിയുമായി വിവര സാങ്കേതിക വിദ്യ, സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍, പ്രതിരോധം, ആരോഗ്യം, തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കും.

ദക്ഷിണ കൊറിയയിലെ വ്യവസായ പ്രമുഖരായ സാംസങ് ഇലക്ട്രോണിക്‌സ് വൈസ് ചെയര്‍മാന്‍ ലീ ജെയ്‌യോംഗ്, ഹ്യുണ്ടായ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ചുങ് യൂസണ്‍, ഹ്യുണ്ടായ് ഹെവി ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് സാംഹ്യൂണ്‍ ക , എല്‍ .ജി ഗ്രൂപ്പ് ചെയര്‍മാന്‍ കൂ ക്വാങ്‌മോയി ,എസ്.കെ ഗ്രൂപ്പ് ചെയര്‍മാന്‍ ചെ തായ് വോണ്‍ എന്നിവരുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തി.

Latest