പ്രധാനമന്ത്രിയും യുഎസ് വിദേശകാര്യ സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി

Posted on: June 26, 2019 1:15 pm | Last updated: June 26, 2019 at 1:15 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പല കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിറകെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും പോംപിയോ കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പോംപിയോ ചര്‍ച്ച നടത്തി. ജപ്പാനില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തും. ഇതിന് മുന്നോടിയായാണ് പോംപിയോയുടെ ഇന്ത്യന്‍ സന്ദര്‍ശനം.