ദുബൈയിൽ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം വൈകുന്നു

Posted on: June 26, 2019 12:28 pm | Last updated: June 26, 2019 at 12:28 pm

ദുബൈ: ഇന്ന് പുലർച്ചെ കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം വൈകുന്നു. ബുധൻ വെളുപ്പിന് 2.15ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്‌സ് 343 വിമാനമാണ് വൈകിയത്. അവധിക്കാലമായതിനാൽ നിറയെ യാത്രക്കാരുള്ള എയർപോർട്ടിൽ സ്ത്രീകളും കുട്ടികളും ഉള്‍പെടെയുള്ള യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി ഏറെ നേരം കാത്തിരുന്നിട്ടും കൗണ്ടര്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വിമാനം കോഴിക്കോട്ടുനിന്ന് എത്തിയിട്ടില്ലെന്ന കാര്യം അധികൃതര്‍ അറിയിച്ചത്.

സാങ്കേതിക തകരാറിനെ തുടർന്നാണു വിമാനം എത്താതിരുന്നത് എന്നാണു വിശദീകരണം. എയർപോർട്ടിൽ ബഹളം വെച്ച ഏതാനും പേരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. രാവിലെ 10 മണിയോടെ യാത്രക്കാർക്ക് ബോർഡിംഗ് പാസ് നൽകിയിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെ പുറപ്പെടാനാകുമെന്നാണു സാധ്യതയെന്നാണു യാത്രക്കാർ അറിയിച്ചത്.