ബിഹാറില്‍ ഫുട്പാത്തില്‍ കിടന്നുറങ്ങുന്നവര്‍ക്ക് മേല്‍ വാഹനം പാഞ്ഞ് കയറി;മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് മരണം

Posted on: June 26, 2019 10:51 am | Last updated: June 26, 2019 at 11:03 am

പാറ്റ്‌ന: ബിഹാറില്‍ ഫുട്പാത്തില്‍ കിടന്നുറങ്ങുന്നവര്‍ക്ക് മേല്‍ ആഢംബര വാഹനം പാഞ്ഞ് കയറിയുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു.

പാറ്റനയില്‍ അഖം കോന്‍ മേഖലയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. സംഭവത്തെത്തുര്‍ന്ന് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു.