സഊദി കിരീടാവകാശി ദക്ഷിണ കൊറിയയിലേക്ക്; ജി20 ഉച്ചകോടിയിലും പങ്കെടുക്കും

Posted on: June 25, 2019 11:51 pm | Last updated: June 25, 2019 at 11:51 pm

റിയാദ് : കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയയിലേക്ക് യാത്രതിരിച്ചു .കിരീടാവകാശിയുടെ സന്ദര്‍ശനത്തെ ചരിത്രപരമായ സന്ദശനമായാണ് കൊറിയന്‍ അംബാസഡര്‍ ജോ ബ്യൂംഗ് വുക്ക് വിശേഷിപ്പിച്ചത് .

ബുധനാഴ്ച സഊദി കിരീടാവകാശി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിന്റെ ഭാഗമായി നിരവധി കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കും .കൊറിയന്‍ സന്ദര്‍ശനത്തിന് ശേഷം ജപ്പാനില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലും സംബന്ധിക്കും