മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിവരുംവരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യില്ല

Posted on: June 25, 2019 6:58 pm | Last updated: June 25, 2019 at 9:42 pm

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ പീഡനപരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. യുവതിയുടെ മൊഴിയിലെ വൈരുധ്യത്തെത്തുടര്‍ന്നാണ് രഹസ്യമൊഴിയെടുക്കാന്‍ തീരുമാനിച്ചത്. ബിനോയ് കോടിയേരിക്കയച്ച പരാതിയില്‍ വിവാഹം ചെയ്‌തെന്നാണ് പറഞ്ഞതെങ്കില്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവതി പറയുന്നത്. ഈ സാഹചര്യത്തിലാണ് മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതിയുടെ 164 സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തുന്നത്.

യുവതിയുടെ മൊഴിയിലെ വൈര്യുധ്യം ചൂണ്ടിക്കാട്ടി കേസ് കെട്ടിച്ചമച്ചതാണെന്ന് ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. വ്യാഴാഴ്ചയാണ് ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ ദിന്‍ദോഷി കോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിക്കേണ്ടതായിരുന്നെങ്കിലും ജഡ്ജി അവധിയായിരുന്നതിനാല്‍ കേസ് മാറ്റുകയായിരുന്നു.