മകളുടെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ഉപേക്ഷിച്ചയാള്‍ മരിച്ചു

Posted on: June 25, 2019 6:40 pm | Last updated: June 25, 2019 at 6:40 pm

കാസര്‍കോട്: മകളുടെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയി ഗുരുതരമായി പരുക്കേല്‍പ്പിച്ചയാള്‍ മരിച്ചു. ജോഡ്ക്കല്‍ ബേക്കൂര്‍ സ്വദേശി അല്‍ത്താഫ്(52) ആണ് കൊല്ലപ്പെട്ടത്.

മകളെയും പേരക്കിടാവിനെയും മരുമകന്‍ മര്‍ദിച്ചതറിഞ്ഞ് വീട്ടിലെത്തിയ അല്‍ത്താഫിനെ കാറില്‍ കയറ്റികൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. പിന്നീട് കൈ ഞരമ്പു മുറിച്ച ശേഷം മംഗളൂരുവില്‍ വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം മംഗളൂരു ആശുപത്രിയില്‍.