നെഞ്ച് വേദന: ബ്രയാന്‍ ലാറയെ മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted on: June 25, 2019 5:28 pm | Last updated: June 25, 2019 at 7:30 pm

മുംബൈ: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ഒരു സ്വാകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയാണ് ലാറയെ പ്രവേശിപ്പിച്ചത്.

രണ്ട് വര്‍ഷം മുമ്പ് നെഞ്ച് വേദനയെ തുടര്‍ന്ന് ലാറക്ക് ആന്‍ജിയോപ്ലാസ്റ്റി നടത്തിയിരുന്നു. തുടര്‍ന്ന് സാധാരണ പരിശോധനകള്‍ ഇടക്കിടക്ക് നടത്താറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ ചെറിയ രീതിയില്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. എന്നാല്‍ ലാറയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന് ഉടന്‍ തന്നെ ആശുപത്രി വിടാന്‍ കഴിയുമെന്നും ഡോക്ടര്‍ാരെ ഉദ്ധരിച്ച്‌വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേഷകരായ സ്റ്റാര്‍ട്‌സ് പോര്‍ട്‌സിനായുള്ള ജോലിയുടെ ഭാഗമായാണ് ലാറ മുംബൈയിലെത്തിയത്.

വിന്‍ഡീസിന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് ലാറയെ കണക്കാക്കുന്നത്. 131 ടെസ്റ്റുകളില്‍ നിന്നായി 11953 റണ്‍സും 299 ഏകദിനങ്ങളില്‍ നിന്നായി 10405 റണ്‍സും ഈ ഇടംകൈയല്‍ ബാറ്റ്‌സ്മാന്‍ നേടിയിട്ടുണ്ട്. ടെസ്റ്റിലെ ഒരിന്നിംഗിസില്‍ 400 റണ്‍സ് കുറിച്ച ലോകത്തെ ഏക ബാറ്റ്‌സ്മാനാണ് അദ്ദേഹം.