പി എന്‍ ബി തട്ടിപ്പ്: മെഹുല്‍ ചോക്‌സിയുടെ ആന്റിഗ്വാ പൗരത്വം റദ്ദാക്കും

Posted on: June 25, 2019 3:44 pm | Last updated: June 25, 2019 at 4:49 pm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബേങ്ക് വായ്പാ തട്ടിപ്പു കേസ് പ്രതി മെഹുല്‍ ചോക്‌സിയുടെ ആന്റിഗ്വാ പൗരത്വം റദ്ദാക്കുമെന്ന് ദ്വീപ് രാഷ്ട്രത്തിന്റെ പ്രധാന മന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ അറിയിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം പൗരത്വം റദ്ദാക്കാനാണ് നീക്കം.

കുറ്റവാളികളെ കൈമാറുന്നതിന് ആന്റിഗ്വയുമായി ഇന്ത്യക്ക് കരാറില്ലെങ്കിലും പൗരത്വം റദ്ദാക്കുന്നതോടെ ചോക്‌സിയെ വിട്ടുകിട്ടാന്‍ വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പി എന്‍ ബിയില്‍ നിന്ന് 13,500 കോടിയുടെ തട്ടിപ്പ് നടത്തിയാണ് വജ്ര വ്യാപാരിയായ
ചോക്‌സി മുങ്ങിയത്.